തൃശൂര്‍ ചൂണ്ടല്‍ പയ്യൂര്‍ സെന്ററില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് അപകടം. ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.
കുന്നംകുളം ഭാഗത്ത് നിന്നും കൂനംമൂച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് കാറിനു മുകളിലേക്ക് വീണെങ്കിലും കാറിലുണ്ടായിരുന്ന പയ്യൂര്‍ സ്വദേശികളായ രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോസ്റ്റ് തകര്‍ന്നതോടെ മേഖലയില്‍ വൈദ്യുത ബന്ധവും തടസ്സപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.