തൃത്താല ഞാങ്ങാട്ടിരിയിൽ വീട്ടിലിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.ഞാങ്ങാട്ടിരി കരിമ്പനക്കടവ് പ്രദേശത്തെ മഠത്തിൽ വീട്ടിൽ കബീറിൻ്റെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.ബുധനാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.ഗാർഹിക ആവശ്യത്തിനായി വീട്ടിൻ്റെ അടുക്കള ഭാഗത്തോട് ചേർന്ന സ്‌റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.സംഭവ സമയത്ത് കബീറും കുടുംബവും വീടിനകത്ത് ഉണ്ടായിരുന്നു. അപകട സമയത്ത് സ്റ്റോർ റൂം പരിസരത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.സ്ഫോടനത്തിൻ്റെ ഉഗ്രശബ്ദം ഒരു കിലോമീറ്ററോളം ദൂരത്ത് കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.ഗ്യാസ് സിലിണ്ടർ നാല് ഭാഗങ്ങളി ചിതറി തെറിച്ചു. അതേസമയം സിലിണ്ടർ പൊട്ടിത്തെറിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല