മലപ്പുറം പൊന്മള പള്ളിപ്പടിയിൽ ഇന്നലെ രാത്രി 10മണിയോടെ മിനി ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേരെ ഗുരുതര പരിക്ക്കളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിരിക്കെ, ഒരാൾ മരണപ്പെട്ടു .മരണപ്പെട്ടത് ഓമച്ചപ്പുഴ മർഹൂം വരിക്കോട്ടിൽ മുഹമ്മദ് കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുറഹ്മാൻ എന്ന ബാവ മുസ്‌ലിയാർ(63),ആണ്. (ആക്‌സിഡന്റ് റെസ്ക്യൂ 24×7) ബൈക്ക്ഓടിച്ചിരുന്നത് മരണപ്പെട്ട വ്യക്തിയുടെ അനിയന്റെ മകൻ മുഹമ്മദ് ഉനൈസ് വരിക്കോട്ടിൽ (25), .വണ്ടി ഓടിച്ചിരുന്ന ആൾക്ക് നട്ടെല്ലിന് ക്ഷതം സംഭവിച്ച് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ. തുടരുന്നു. ഇരുവരും വൈലത്തൂർ ഓമച്ചപ്പുഴ സ്വദേശികൾ
റിപ്പോർട്ട്: മുഹമ്മദ് അനസ് വടക്കേമണ്ണ