കൊണ്ടോട്ടി കിഴിശ്ശേരി: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കിഴിശ്ശേരി പോത്തുവെട്ടിപ്പാറ പരേതനായ ചന്ദ്രൻക്കണ്ണൻ അപ്പൂട്ടിയുടെ മകൻ ചന്ദ്രൻ (49) ആണ് മരിച്ചത്. കഴിഞ്ഞ 28നു വൈകിട്ട് ചീക്കോട് ചെറിയപറമ്പ് അങ്ങാടിയിലാണ് അപകടം. ബൈക്കിൽ വീട്ടിലേക്കു പോകു കയായിരുന്നു ചന്ദ്രൻ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാ യിരുന്നു. ഇന്നലെ മരിച്ചു.
ഭാര്യ: സിന്ധു. മക്കൾ: അശ്വിൻ, അഭിന വ്, ആദിത്യ, അഭിഷേക്.