കൊടുങ്ങല്ലൂരിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ റിട്ട. എ.എസ്.ഐ മരിച്ചു



കൊടുങ്ങല്ലൂർ: ദേശീയപാതയിൽ കോതപറമ്പിനടുത്ത് സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.  , KL 46 486  സ്കൂടർ നമ്പർ ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശി ശ്രീകുമാർ ആണ് മരിച്ചത്. 2018- ൽ കൊടുങ്ങല്ലൂരിൽ നിന്നും റിട്ടയേർഡ് ആയ എ.എസ്.ഐ. ആണ് ഇദേഹം, കൊടുങ്ങല്ലൂർ മേഖലയിൽ താമസിച്ചിരുന്ന ഇദ്ദേഹം ഈയടുത്ത് താമസം മാറിയിരുന്നു കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ഇടിച്ചത്, ഇടിച്ച ബസ്സ് സ്കൂട്ടർ യാത്രക്കാരന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്കൂട്ടർ യാത്രികൻ മരിച്ചതായാണ് വിവരം. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Post a Comment

Previous Post Next Post