കൊച്ചിയിലെ പുതുവൈപ്പ് ബീച്ചിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു : കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി

 


കൊച്ചി: പുതുവൈപ്പ് ബീച്ചിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. ഇന്ന് രാവിലെ പുതുവൈപ്പ് ബീച്ചില്‍ അഞ്ച് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ബിടെക് വിദ്യാർത്ഥിയായ കലൂർ സ്വദേശി അഭിഷേകാണ് മരിച്ചത്. പ്രക്ഷുബ്ധമായ തിരമാലകളില്‍ കുടുങ്ങിയ ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു.

         അഭിഷേകിനെയും മറ്റ് രണ്ട് പേരെയും ശക്തമായ തിരമാലകള്‍ കടലിലേക്ക് വലിച്ചെറിയുകയായിരുന്നു. അപകടം കണ്ടുനിന്ന മത്സ്യത്തൊഴിലാളികള്‍ മൂവരെയും രക്ഷിച്ചെങ്കിലും ആശുപത്രിയിൽ എത്തുംമുമ്പ് അഭിഷേക് മരിച്ചു. ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.




Post a Comment

Previous Post Next Post