പത്തനംതിട്ട തിരുവല്ല: നീരേറ്റുപുറത്ത് മണിമലയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 35 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റേതാണ് മൃതദേഹം. സമീപത്തെ കുളിക്കടവിൽ നിന്ന് മുണ്ടും സോപ്പും ചെരുപ്പും കണ്ടെടുത്തിട്ടുണ്ട്. നീരേറ്റുപുറം വള്ളംകളി സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. എടത്വാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.