മലപ്പുറം മേൽമുറിയിൽ വിവാഹ ആഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അഞ്ചും, ആറും വയസ്സുള്ള രണ്ട് പെൺകുട്ടികൾ ക്വാറിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. സഹോദരിമാരുടെ മക്കളാണ് മരിച്ചത്. ക്വോറിയുടെ സമീപത്തുള്ള വീട്ടിലായിരുന്നു വിവാഹ ആഘോഷങ്ങൾ നടന്നത് . ഇതിനിടയിൽ കുട്ടികൾ കുളിക്കാൻ ഇറങ്ങിയതാവാം എന്ന് ബന്ധുക്കൾ പറയുന്നു
സഹോദരിമാരുടെ കുട്ടികളാണ് മരണപ്പെട്ട രണ്ട് പേരും കൊണ്ടോട്ടി .പുളിക്കൽ ഷരീഫ്ന്റെ മകൾ റഷ പൂക്കോട്ടുംപാടം ജംഷീറിന്റെ മകൾ ദിയ ഫാത്തിമ എന്നി കുട്ടികളാണ് മരിച്ചത് ,
മേൽമുറി പൊടിയാട് വിവാഹ പരിപാടിയിൽ പങ്കെടുക്കാനായി വിരുന്ന് വന്നകുട്ടികളാണ് അപകടത്തിൽ പെട്ടത്.
അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി . പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും