കോട്ടയം: പാറമ്പുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പാറമ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. പാറമ്പുഴ മടത്തിപ്പറമ്പ് വീട്ടിൽ സുരേഷിന്റെ മകൻ ജിത്തു സുരേഷ് (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെ പറമ്പുഴ മിഡാസ് കമ്പനിക്ക് സമീപത്തു വെച്ചായിരുന്നു അപകടം.