പൊന്നാനി ദേശീയപാതയിൽ തവളക്കുളം പൂകൈത കടവിലാണ് ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികരും പുതുപൊന്നാനി സ്വദേശികളുമായ ത്വല്ലത്ത് (36),മുജീബ്(36) എന്നിവരെ നാട്ടുകാർ ചേർന്ന് വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.