കോഴിക്കോട് പേരാമ്പ്ര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര ചെമ്പ്ര റോഡിൽ എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തീൻ (57) മരിച്ചു.
ഇന്നലെ രാവിലെ 8 മണിയോടെ പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് ജങ്ഷനിൽ കുഞ്ഞിമൊയ്തീൻ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചാണ് അപകടമുണ്ടായത്.
കക്കാട് ഭാഗത്ത് നിന്ന് കല്ലോടേക്ക് പോവുകയായിരുന്നു കാർ. സാരമായി പരിക്കേറ്റ കുഞ്ഞിമൊയ്തീൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രാവിലെ മരിച്ചു.
ഖബറടക്കം വൈകിട്ട് നാലിന് ചേനോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ:
സൗദ. മക്കൾ: ഷിബില, ശിഹാബ് (കുവൈത്ത്), ശിഫ ഫാത്തിമ.
മരുമകൻ: ആഷിർ .