നാടിനെ കണ്ണീരിലാഴ്ത്തി രണ്ട് പെൺകുട്ടികളുടെ മുങ്ങി മരണം ; മരിച്ചത് സഹോദരിമാരുടെ മക്കൾ.സന്തോഷം നിറഞ്ഞ വിവാഹ ചടങ്ങ് സങ്കട കടലായി മാറി



മലപ്പുറം : മേൽമുറി 27ൽ ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പുളിക്കൽ സ്വദേശി റഷീദിന്റെ മകൾ റഷ (8), പൂക്കോട്ടുംപാടം സ്വദേശി ജംഷീറിൻ്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്.

മേൽമുറി പൊടിയാട് ആണ് ദാരുണ സംഭവം നടന്നത്. മരിച്ച രണ്ടു പേരും സഹോദരിമാരുടെ മക്കളാണ്. കുട്ടികളുടെ അമ്മാവന്റെ നിക്കാഹ് ചടങ്ങ് രാവിലെ ഒമ്പത് മണിയോടെ നടന്നിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ കാണാതായി.

വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് വൈകിട്ടോടെയാണ് ക്വാറിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംശയം തോന്നിയാണ് ക്വാറിയിൽ തിരച്ചിൽ നടത്തിയത്. ഉടനെ പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മരണവിവരം അറിഞ്ഞതോടെ സന്തോഷം നിറഞ്ഞ നിക്കാഹ് വീട് കൂട്ടകരച്ചിലിന് വഴിമാറി.  

മയ്യിത്തുകൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.



Post a Comment

Previous Post Next Post