കാസർകോട് ചിറ്റാരിക്കാൽ :കാറിടിച്ച് തെറിച്ച സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി ദാരുണമായി
മരിച്ചു. വെള്ളരിക്കുണ്ട് കൊന്നക്കാട് പറമ്പയിലെ സലീം പുത്തൻപുരയിൽ ആണ് മരിച്ചത്. ചെറുപുഴ മഞ്ഞക്കാടാണ് അപകടം. വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങി വരികയായിരുന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയും സ്കൂട്ടറിൽ നിന്നും തെറിച്ച സലീം പിന്നാലെ വന്ന ബസ് കയറി മരിക്കുകയായിരുന്നു. ബസിൻ്റെ പിൻ ചക്രത്തിനടിയിൽ പെടുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് അപകടം. ചെറുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്.