ആലപ്പുഴ: എട്ട് വയസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്‍ (8) ആണ് മരിച്ചത്.
ഏപ്രില്‍ 23ന് തെരുവുനായയില്‍ നിന്ന് ഒരു സൈക്കിള്‍ യാത്രികനെ രക്ഷിക്കാനായി ദേവനാരായണന്‍ തന്റെ കൈയ്യിലുണ്ടായിരുന്ന പന്ത് എറിഞ്ഞു. തുടര്‍ന്ന് നായ ദേവനാരായണന്റെ അടുത്തേക്ക് എത്തി. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ ദേവനാരായണന്‍ ഓടയില്‍ വീണു. നായയും കുട്ടിക്കൊപ്പം ഓടയില്‍ വീണതായി സംശയമുണ്ടായിരുന്നു.
എന്നാല്‍ ശരീരത്ത് നായ കടിച്ചതിന്റെ പാടുകള്‍ കാണാത്തതിനാല്‍ വീഴ്ചയിലുണ്ടായ പരിക്കിന് ചികിത്സ തേടി ദേവനാരായണന്‍ ആശുപത്രി വിട്ടു. പേവിഷബാധയ്ക്കെതിരെയുള്ള വാക്സിന്‍ എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം സമീപവാസിയുടെ കറവപ്പശുവും പേവിഷബാധയേറ്റ് ചത്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ശ്വാസ തടസം നേരിട്ടിരുന്നു ഇതിന് ചികിത്സ തേടുകയും ചെയ്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ രോഗാവസ്ഥ മൂര്‍ച്ഛിച്ചു. തുടര്‍ന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. രാത്രിയോടെ മരിച്ചു.