ദേശീയപാത 66 പ്രവർത്തി നടക്കുന്നതിന്റെ ഭാഗമായി മലപ്പുറം-കോഴിക്കോട് ജില്ലാ അതിർത്തിയായ നിസരി ജംഗഷനിൽ യൂണിവേഴ്സിറ്റി റോഡിലേക്കുള്ള പ്രവേശനം നിർത്തിവച്ചിരിക്കുന്നു. ആയതിനാൽ മീഞ്ചന്ത ഭാഗത്തു നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് പോകുന്ന യാത്രക്കാർ വാഹനങ്ങൾ രാമനാട്ടുകരയിൽ നിന്നും എയർപോർട്ട് റോഡ് വഴി പോയി രാമനാട്ടുകര ഫ്ലൈ ഓവറിന്റെ അടിയിൽ നിന്നും വലത്തോട് തിരിഞ്ഞു സർവീസ് റോഡ് വഴി മാത്രം യൂണിവേഴ്സിറ്റി റോഡിലേക്ക് പോകാവുന്നതാണ്.
മീഞ്ചന്ത ഭാഗത്തു നിന്നു തൃശൂർ എറണാകുളം ഭാഗത്തു പോകേണ്ട യാത്രക്കാർ ഫറോക്ക് കരുവൻതിരുത്തി വഴിയോ കോട്ടക്കടവ് വഴിയോ പോകാവുന്നതാണ്.