മലയിൻകീഴ്: ചിറ്റിയൂർക്കോട് വാടകയ്ക്ക് താമസിക്കുന്ന മേപ്പൂക്കട പിള്ളവിളാകത്തു വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ശാന്തയെ (73) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മക്കളില്ലാത്ത ശാന്ത സഹോദരി വസന്തകുമാരിയോടൊപ്പം ആണ് കഴിഞ്ഞിരുന്നത്. ബുധനാഴ്ച രാവിലെ മുതൽ ഇവരെ കാണാനില്ലെന്നു ബന്ധുക്കൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇന്നലെ ഉച്ചയോടെ ഇവർ താമസിക്കുന്ന വാടക വീട്ടിലെ കിണറ്റിൽ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.