പാലായിൽ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ച ആളെ തിരിച്ചറിഞ്ഞു


കോട്ടയം :പാലായിൽ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചത് മേവിട സ്വദേശി വിനോദ് കുളത്തിനാൽ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോ സഹിതം അറിയിപ്പുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് കണ്ട് നാട്ടുകാരും ബന്ധുക്കളും തിരിച്ചറിയുകയായിരുന്നു.

ഇന്നുച്ചയ്ക്ക് 2.25 ഓടെയാണ് അപകടമുണ്ടായത്.രാമപുരം കൂത്താട്ടുകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന സ്വകാര്യ ബസിന്റെ പിന് ചക്രം വിനോദിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു.തൽക്ഷണം മരണപ്പെടുകയായിരുന്നു .മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു .

Post a Comment

Previous Post Next Post