മാങ്കാംകുഴി : കാർ നിയന്ത്രണം വിട്ട് വീടിനു മുൻവശത്തെ ഗേറ്റ് തകർത്ത് ഇടിച്ചുകയറി. ഡ്രൈവർ പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കൊല്ലം- തേനി ദേശീയപാതയില്‍ മാങ്കാംകുഴി ജംഗ്ഷന് തെക്ക് കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്ന ഭാഗത്ത് ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ റോഡരികിലെ വീടിന്‍റെ മുൻവശത്തെ മതിലിന്‍റെ ഗേറ്റ് തകർത്ത് ഇടിച്ചു കയറുകയായിരുന്നു. കുമ്ബനാട് സ്വദേശി ക്രിസ്റ്റിയാണ് വാഹനം ഓടിച്ചത്. മാങ്കാംകുഴി ശ്രീകൃഷ്ണഭവനത്തില്‍ രാജന്‍റെ ഗേറ്റാണ് തകർന്നത്. യാത്രാമധ്യേ എം.എസ്. അരുണ്‍കുമാർ എം എല്‍എ അപകടസ്ഥലം സന്ദർശിച്ചു. കൊല്ലം-തേനി ദേശീയപാതയില്‍ റോഡിന് മതിയായ വീതിയില്ലാത്തതിനാല്‍ അപകടം വർധിക്കുകയാണ്.
റോഡ് വീതി കൂട്ടി കൊല്ലം- തേനി ദേശീയപാത നാലുവരി പാതയാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകുന്നതും പ്രതിസന്ധിയാണ്. റോഡ് വികസനത്തിന്‍റെ ഭാഗമായി കൊല്ലം -തേനി ദേശീയപാതയോട് ചേർന്നുള്ള കെട്ടിട നിർമാണങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അനുമതി ഇല്ലാതെ നിർമിച്ച കെട്ടിടങ്ങള്‍ക്ക് പ്രവർത്തനാനുമതി നല്‍കരുതെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കർശന നിർദേശവും കൊല്ലം- തേനി ദേശീയപാത അഥേറിറ്റി നല്‍കിയിട്ടുണ്ട്