തൃശ്ശൂർ പട്ടിക്കാട്. ചാണോത്ത് മിനി ടിപ്പർ ലോറി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു. പട്ടിക്കാട് അറങ്ങാശ്ശേരി വീട്ടിൽ ലാസർ മകൻ അലന്റ് ആണ് മരിച്ചത്.
ഇന്ന് കാലത്ത് പത്തരയോടെ ചാണോത്ത് ഓഷോ ഫാമിന് സമീപം വലതുകര കനാലിലേക്ക് ടിപ്പർ മറിഞ്ഞാണ് അപകടം ഉണ്ടായത്. കനാൽപ്പുറം റോഡിലെ ഇളകി കിടന്നിരുന്ന മണ്ണ് തെന്നി നീങ്ങി ടിപ്പർ കനാലിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റനെ അലന്റിനെ തൃശ്ശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രാത്രി 8.30ന് മരണം സംഭവിക്കുകയായിരുന്നു. ഐഎൻടിയുസി ചുമട്ടുതൊഴിലാളിയാണ് അലന്റ്.