ചങ്ങരംകുളം:കോക്കൂർ സിഎച്ച് നഗറിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ കോക്കൂർ സ്വദേശി മരിച്ചു.കോക്കൂർ സിഎച്ച് നഗറിൽ താമസിക്കുന്ന 61 വയസുള്ള കുന്നത്ത് ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.സിഎച്ച് നഗറിൽ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം.വീട്ടിലേക്ക് നടന്ന് വരികയായിരുന്ന ഇബ്രാഹിം കുട്ടിയെ പുറകിൽ വന്ന ബൈക്കിടിക്കുകയും റോഡിൽ വീണ ഇബ്രാഹിം കുട്ടിയെ പുറകിൽ വന്ന മറ്റൊരു ബൈക്ക് കൂടി ഇടിച്ചു.കാലിനും തലക്കും അടക്കം ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം കുട്ടിയെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്ന ഇബ്രാഹിംകുട്ടി ശനിയാഴ്ച കാലത്താണ് മരണത്തിന് കീഴടങ്ങിയത്.മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.വർഷങ്ങളായി കോക്കൂർ ഹൈസ്കൂളിനടുത്ത് ചായക്കട നടത്തി വരികയായിരുന്നു മരിച്ച ഇബ്രാഹിം കുട്ടി