മലപ്പുറം എടപ്പാൾ : കാലടി സ്വദേശി ഷിബിൻ ആണ് മരിച്ചത്.ബുധനാഴ്ച രാത്രി 11.45ഓടെയാണ് അപകടം. എടപ്പാൾ ഭാഗത്തു നിന്നും വന്നിരുന്ന ഷിബിൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട്റോഡിനോട് ചേർന്ന വീടിൻ്റെ ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയിൽ ഗുരുതരമായി പരിക്കേറ്റ ഷിബിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.