അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ (28) ആണ് അബുദാബി മുസഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്നു. അബുദാബി മുസഫ വ്യവസായ മേഖലയിലായിരുന്നു താമസം.
കഴിഞ്ഞ മാര്‍ച്ച് 31 ന് ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ റാസല്‍ഖൈമയിലുള്ള പിതാവിനെ വിവരമറിയിക്കുകയായിരുന്നു. അബുദാബി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമപരമായി അന്വേഷണങ്ങളും കെ.എം.സി.സി.സി ഉള്‍പ്പെടെയുള്ള സംഘടനങ്ങളും അന്വേഷണം ഊര്‍ജിതമായി നടത്തിയിരുന്നു. പിതാവ് കാളത്ത് സലിം, മാതാവ് സെഫീനത്ത്. അവിവാഹിതനാണ് ഇയാൾ.