പത്തനംതിട്ട പന്തളം: ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. സ്‌കൂട്ടറിൽ ഉണ്ടായിരുന്ന മകൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പന്തളം, മുടയൂർക്കോണം, തുണ്ടത്തിൽ ബഥേൽ ഭവനിൽ, ടി.എം. ശാമുവലിന്റെ ഭാര്യ വത്സമ്മ (61) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് 2.30 യോടെ പന്തളം മാവേലിക്കര റൂട്ടിൽ മുട്ടാർ വനിത സൂപ്പർമാർക്കറ്റിനു മുൻവശത്ത് ആയിരുന്നു അപകടം. സ്‌കൂട്ടർ ഓടിച്ചിരുന്ന വത്സമ്മയാണ് അപകടത്തിൽ മരിച്ചത്. സ്‌കൂട്ടറിന്റെ പിന്നിലായിരുന്നു മകൻ ഇരുന്നിരുന്നത്.