കോട്ടയം: ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്. അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവാർപ്പ് സ്വദേശിയെ നെഞ്ചു വേദയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ആലപ്പുഴ മാരാരിക്കുളം കണ്ടംപടവത്ത് വെളി വീട്ടിൽ മത്തായിയുടെ മകൻ ജോയി (62) , ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ആമ്പലപ്പുഴ കൊളേത്തെ മാപ്പിളപ്പറമ്പിൽ മണിയൻ (73) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാറോടിച്ചിരുന്ന തിരുവാർപ്പ് ദ്വാരകാമയി വീട്ടിൽ ബാബുവിനെ നെഞ്ചു വേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.