തൃശൂർ ചേർപ്പ് മുത്തുള്ളിയാലിൽ വീണ്ടും അപകടം. ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.പെരുമ്പിള്ളിശ്ശേരി വെസ്റ്റ് വലിയങ്ങോട്ട് നന്ദകുമാർ (55)
നന്തിപുലം ചക്രത്ത് മുകുന്ദൻ (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്സ് പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. കഴിഞ്ഞ ദിവസം മുത്തുള്ളിയാൽ ഗ്ലോബൽ സ്ക്കൂളിന് സമീപം ജീപ്പും ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചിരുന്നു