കാ​റ്റും മ​ഴ​യും;പൊന്നാനി അഴീക്കൽ നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ട് ത​ക​ർ​ന്നു



മലപ്പുറം  പൊന്നാനി: ശക്തമായ കാറ്റിലും മഴയിലും പൊന്നാനിയിൽ നിർമാണത്തിലുള്ള വീട് തകർന്നു. പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുല്ല ബാവയുടെ വീടാണ് തകർന്നത്. വൈകീട്ട് ആറരയോടെയാണ് സംഭവം. പൊന്നാനി മിസ്രി പള്ളിക്ക് പിൻവശമാണ് പുതിയ വീടിന്റെ നിർമാണം നടന്നിരുന്നത്. വാർപ്പ് പൂർത്തീകരിച്ച് ജോലിക്കാർ പോയ ഉടനെയാണ് സംഭവം. ഈ സമയം സ്ഥല ത്ത് ആരുമില്ലാതിരുന്നതിനാൽ വൻ ദുര ന്തം ഒഴിവായി.

Post a Comment

Previous Post Next Post