സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ് നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറത്തും പാലക്കാട്ടും ഓറഞ്ച് അലർട്ടായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച മുതൽ അതിശക്‌തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് മീൻ പിടിത്തത്തിന് വിലക്കേർപ്പെടുത്തി. മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.