ദേശീയപാതയിൽ രണ്ടത്താണിയിൽ പിക്കപ്പ് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്



മലപ്പുറം  രണ്ടത്താണി: ദേശീയപാതയിൽ രണ്ടത്താണി - മൂച്ചിക്കൽ അണ്ടർ പാസിന് സമീപം പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ന് ശനിയാഴ്ച രാവിലെ 8:00 മണിയോട് കൂടിയാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്ത് നിന്നും പുത്തനത്താണി ഭാഗത്തേക്ക് കടകളിലേക്ക് കപ്പ ലോഡുമായി വരികയായിരുന്ന ലോറിയാണ് തിരിച്ചെടുക്കുമ്പോൾ ഡ്രൈനേജിൽ തട്ടി മറിഞ്ഞത്. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന അതിരുമട സ്വദേശി റഷീദിന് കൈക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായ രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


Post a Comment

Previous Post Next Post