അമ്പലപ്പുഴ: പഴയങ്ങാടിയില്‍ നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞു. ദേശീയ പാതയില്‍ പുറക്കാട് പഴയങ്ങാടി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ഗുജറാത്തില്‍ നിന്ന് മാവേലിക്കരയിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മാണം നടക്കുന്ന ദേശീയ പാതയിലെ കുഴിയില്‍ വീണ് നിയന്ത്രണം തെറ്റിയ കാര്‍ റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പികള്‍ തകര്‍ത്താണ് തലകീഴായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.