പത്തനാപുരം: കല്ലടയാറ്റില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കമുകുംചേരി ചെന്നില മണ്‍ കമലാലയത്തില്‍ കമലാസനന്റെ ഭാര്യ വത്സല(53)യുടെ മൃതദേഹമാണ് അര കിലോമീറ്ററോളം താഴെയുള്ള ചാണപ്പാറ കടവില്‍ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്.......
ബുധനാഴ്ച രണ്ടുമണിക്കാണ് വത്സലയെ ആറ്റിൽ വീണ് കാണാതായത്.
രണ്ടുദിവസമായി പത്തനാപുരം ഫയർ ഫോഴ്സും പൊലീസും കൊല്ലത്തുനിന്ന് സ്കൂബാ ടീമും എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
നിലയ്ക്കാത്ത മഴയെ തുടർന്ന് ആറ്റിലുണ്ടായ ശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സം സൃഷ്‌ടിച്ചിരുന്നു.
മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.