ഇടുക്കി കുടയത്തൂർ: തൊടുപുഴ-മൂലമറ്റം റൂട്ടില്‍ സംഗമം ജംഗ്ഷനു സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഫർണിച്ചർ നിർമാണ യൂണിറ്റിലേക്ക് പാഞ്ഞുകയറി നാലു പേർക്ക് പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം 3.30 നായിരുന്നു അപകടം.
തൊടുപുഴ ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണംവിട്ട് എതിർ ഭാഗത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പിറവം ഓണക്കൂർ സ്വദേശികളായ ജോ (45), റെജി (50) മണി (47) ജോജു (47 ) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടയത്തൂർ സ്വദേശികളായ അജീഷും അനീഷും ചേർന്നാണ് സ്ഥാപനം നടത്തി വരുന്നത്. ഇന്നലെ ഉച്ചവരെ അനീഷ് വർക്ക് ഷോപ്പില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ജോലി നിർത്തി പോയതിനാല്‍ അപകടത്തില്‍നിന്നു രക്ഷപ്പെടുകയായിരുന്നു.