കൊല്ലം കൈക്കുളങ്ങരയില്‍ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പരിക്ക്.കൈകുളങ്ങര ആൽത്തറമൂട് കുഴിയിൽ വടക്കെതൊടിയിൽ വീട്ടിൽ ഗ്രേസി(52),ഭർത്താവ് ജോസഫ് (58) പേരകുട്ടികൾ സ്നേഹ (4) ഡിയോൺ (3)എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഗ്രേസിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് .
പരിക്കേറ്റ നാല് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വൈകീട്ട് ഏഴരയോടെയാണ് സംഭവം. കനത്ത മഴയായിരുന്നു. ഇതോടെ ഓടിട്ട വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ ഈ സമയത്ത് പുറത്ത് പോയിരിക്കുകയായിരുന്നു. അതിനാല്‍ അപകടത്തില്‍ പരിക്കേല്‍ക്കാതെ ഇവര്‍ രക്ഷപ്പെട്ടു.