മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി

 


കോട്ടയം: മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി. മണിമല മൂലേപ്ലാവ് എസ്ഇടിഎം സ്കൂളിന് സമീപമാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ കോത്തലപ്പടി സ്വദേശിയായ ബിജിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആറിൻ്റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ മണിമലയാറ്റിലെ കയത്തിൽ ബിജി മുങ്ങി താഴുകയായിരുന്നു. ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തിരച്ചിൽ തുടങ്ങി. ശക്തമായ ഇടിയും മഴയും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. 

Post a Comment

Previous Post Next Post