ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

 


തൃശ്ശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരൻ് മകൻ ആര്യൻ (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കൂട്ടുകാരുമൊത്ത് പുഴയിൽ കളിച്ചുകൊണ്ടിരിക്കെ ആര്യൻ ഒഴുക്കിൽപ്പെടുകയായിരുന്നു. ചെറുതുരുത്തി പോലീസ് ഷൊർണൂർ അഗ്നിരക്ഷാസേന മുങ്ങൽ വിദഗ്‌ധർ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം രാവിലെ കണ്ടെത്തിയത്.

Post a Comment

Previous Post Next Post