എറണാകുളം മൂവാറ്റുപുഴ: കക്കടാശേരി - അഞ്ചൽപ്പെട്ടി റൂട്ടിൽ ഇളങ്ങവം കവലയിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽപ്പെട്ടി സ്വദേശി പുത്തൻപുരയിൽ പരേതനായ ബേബിയുടെ മകൻ വിനീത് (28) ആണ് മരിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്കിൽ കളക്ഷൻ ഏജന്റ് ആയിരുന്നു.
വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ വിനീതിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: രാജമ്മ