കൊട്ടാരക്കര സമീപത്തെ ജലാശയത്തില്‍ കുളിക്കുവാനിറങ്ങിയ നാലുപേരില്‍ ഒരാള്‍ മുങ്ങി മരിച്ചു.
കൊട്ടാരക്കര പെരുംകുളം സ്വദേശി മിഥുനാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുവാൻ ഇറങ്ങിയ മിഥുൻ കയത്തില്‍ അകപ്പെട്ട് ആഴങ്ങളിലേക്ക് താഴ്ന്നു പോവുകയായിരുന്നു.
രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ മൂന്നു പേരെ രക്ഷപ്പെടുത്തുകയും ഫയർഫോഴ്സില്‍ വിവരമറിയിക്കുകയും ആയിരുന്നു. കൊട്ടാരക്കരയില്‍ നിന്ന് എത്തിയ ഫയർഫോഴ്സും, സ്കൂബ ഡൈവിംഗ് ടീമും തെരച്ചില്‍ നടത്തിയാണ് മിഥുന്റെ മൃതദേഹം മുങ്ങിയെടുത്തത്.ഗാർഡിയൻ ടൂറസ്റ്റ് ബസ്സിന്റെ ഉടമയാണ് മിഥുൻ.മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.