ഇടുക്കി കുട്ടിക്കാനത്തിന് സമീപം വാഹനാപകടം; ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു, മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കുമളിയിൽ നിന്നും ഏലപ്പാറയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എറണാകുളത്തു നിന്ന് പീരുമേട് പരുന്തുംപാറയ്ക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. മുൻപിൽ പോകുകയായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ കാർ യാത്രകരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.