തൃശൂര്‍: കനത്ത മഴയില്‍ സ്വരാജ് റൗണ്ടില്‍ ബിനി ജങ്ഷനില്‍ ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് മരം വീണു.. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. രണ്ടു കാറുകള്‍ക്ക് കേടുപാടുണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.