കോട്ടയം തലയോലപ്പറമ്പ്: മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാർ നിയന്ത്രണം വിട്ട് എതിരെ ഗ്യാസ് സിലിണ്ടറുകളുമായി പോകുകയായിരുന്ന ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികനായ യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്.ബുധനാഴ്ച രാവിലെ 11 മണിയോടെ വെട്ടിക്കാട്ട് മുക്ക് ഡിബി കോളേജിന് സമീപമാണ് അപകടം. കാർ യാത്രികൻ പൊതി കുറുപ്പം പറമ്പത്ത് വിഷ്ണു മോഹൻ (30) ആണ് മരിച്ചത്. കാർ യാത്രികരായ മെവെള്ളൂർ സരസ്വതി വിലാസിൽ നന്ദഗോപൻ (27), വെള്ളൂർ പൈപ്പ് ലൈനിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബ്രിജിത്ത് (28) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ കാറിൻ്റെ മുൻഭാഗം വെട്ടി പോളിച്ചാണ് രണ്ട് പേരെ നാട്ടുകാർ പുറത്തെടുത്തത്.അപകടത്തെ തുടർന്ന് കോട്ടയം -എറണാകും പ്രധാന റോഡിൽ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.