നിയന്ത്രണം വിട്ട മിനിലോറി വീടിന് മുകളിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

  


പാലക്കാട്‌  മണ്ണാർക്കാട്: ചൂരിയോട് പാലത്തിന് സമീപം വീടിന് മുകളിലേക്ക് മിനിലോറി മറിഞ്ഞു. തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടം. താഴെ താമസിക്കുന്ന അബ്ദുവിന്റെ വീടിനു മുകളിലേക്ക് ആണ് മിനി ലോറി നിയന്ത്രണം തെറ്റി മറിഞ്ഞത്. സംഭവസമയത്ത് ചെറിയ മഴയുണ്ടായിരുന്നു. അപകട സമയത്ത് വീട്ടു മുറ്റത്തു ആരുമില്ലാതിരുന്നത് രക്ഷയായി. ആ സമയം വരെ മുറ്റത്ത് കുട്ടികൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും മഴ പെയ്തത് കൊണ്ട് അവർ അകത്ത് കയറിയത് രക്ഷയായെന്നും നാട്ടുകാർ പറഞ്ഞു

Post a Comment

Previous Post Next Post