സഊദിയിൽ വാഹനാപകടം: മലപ്പുറം തേഞ്ഞിപ്പലംസ്വദേശിയായ യുവാവ് പൊള്ളലേറ്റ് ദാരുണമായി മരിച്ചു

 


റിയാദ്: സഊദിയിൽ വാഹനാപകടത്തെ തുടർന്ന് മലയാളി യുവാവ് പൊള്ളലേറ്റ് ദാരുണമായി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് തേഞ്ഞിപ്പലം നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ഷെഫീഖ് (26) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം അൽ കർജ് റോഡിയുണ്ടായ വാഹനാപകടത്തെ തുടർന്ന് തീ പൊള്ളലേറ്റ് നാഷണൽ ഗാഡ് ഹോസ്പിറ്റലിൽ തീവ്ര പരിചരണത്തിൽ ചികിത്സയിൽ ആയിരുന്നു.

അവിവാഹിതനാണ്. പിതാവ്: അബ്ദു‌ൽ ലത്തീഫ്, മാതാവ്: സുലൈഖ. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്. മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Post a Comment

Previous Post Next Post