കാട്ടിക്കുളം: കാട്ടിക്കുളം ചങ്ങല ഗേറ്റ്-കുറുക്കൻമൂല റോഡരി കിലെ വനത്തിൽ അസ്ഥികൂടം കണ്ടെത്തി. തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന് കീഴിലെ റിസർവ്വ് വനത്തിലാണ് അസ്ഥികൂടം കണ്ട ത്തിയത്. തേക്ക് മുറിക്കുന്നതിൻ്റെ നടപടി ക്രമത്തിനായെത്തിയ വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടത്. സമീപത്ത് തന്നെ പഴക്കമുള്ള ഷർട്ടും, മദ്യകുപ്പിയും, ഗ്ലാസും മറ്റും കണ്ടെത്തി യിട്ടുണ്ട്. കൂടാതെ മരത്തിന് മുകളിലായി തൂങ്ങി കിടക്കുന്ന മുണ്ടും കണ്ടെത്തി. സൂചനകൾ അനുസരിച്ച് ഒരു തൂങ്ങി മരിച്ച പുരുഷന്റേതാണ് മൃതദേഹമെന്നാണ് പോലീസ് നിഗമനം. തിരു നെല്ലി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.