പയ്യോളി: പയ്യോളിയിൽ സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് യുവതിയ്ക്ക് ഗുരുതര പരിക്ക്. മുൻസിഫ് മജിസ്ട്രേറ്റ് കോടതിക്ക് സമീപത്തുവെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്.
ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മണിയൂർ സ്വദേശിനിയ്ക്കാണ് പരിക്കേറ്റത്. ചരക്ക് ലോറിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തലയ്ക്കാണ് പരിക്കേറ്റത്.
ഉടനെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പയ്യോളി പൊലീസ് സ്ഥലത്തെത്തി.