കോഴിക്കോട്: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യ വ്യാപാരി മരിച്ചു. ഫാറൂഖ് കോളേജ് നക്കോട്ടിൽ ബിച്ചാലി (60) ആണു മരിച്ചത്. മത്സ്യവുമായി വരുന്നതിനിടെ കോഴിക്കോട് ദേശീയപാതയിൽ അരീക്കാട് നല്ലളം വൈദ്യുതി സബ് സ്റ്റേഷന് സമീപത്തുവെച്ച് രാവിലെയാണ് അപകടം ഉണ്ടായത്.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടമുണ്ടാകാനുള്ള കാരണമെന്നാണ് വിവരം. അപകടം ഉണ്ടായ ഉടനെ ബിച്ചാലിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.