കോഴിക്കോട്: മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു. ചേളന്നൂർ തിയ്യക്കണ്ടിയിൽ ബാബുവിൻ്റെ മകൻ മിഥുൻ (31) ആണ് മരിച്ചത്.
ഞായറാഴ്‌ച രാത്രി അകലാപ്പുഴയിൽ പാവയിൽ ചീർപ്പിനടുത്ത് മീൻ പിടിക്കാൻ പോയ മിഥുനെ കാണാതാവുകയായിരുന്നു.
നരിക്കുനി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാവിലെ തോണിയിൽ തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: നീതു.