കാണാതായ ആൾ കിണറ്റിൽ മരിച്ച നിലയിൽ




എടതിരിഞ്ഞി ചേലൂരിൽ കാണാതായ ആളെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചേലൂർ സ്വദേശി പൂതോട്ട് ബിജു (42) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു, പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ വീട്ടിലേക്കുള്ള വഴിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിലേക്ക് പോകും വഴി അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്നു ശംശയിക്കുന്നു

Post a Comment

Previous Post Next Post