എറണാകുളം : നെടുമ്പാശ്ശേരി ചുങ്കത്ത് ഇന്ന് വൈകുന്നേരം 4മണിയോടെ നടന്ന അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.
ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിൻ്റെ ഭാര്യ സിജിയാണ് (38) മരിച്ചത്. ബൈജുവും ഭാര്യ ഷിജി യും മകനും സഞ്ചരിച്ച സ്കൂട്ടർ ചരലിൽ കയറി തെന്നി സ്കൂട്ടർ മറിഞ്ഞു പിറകിൽ നിന്ന് അതേ ദിശയിൽ വന്ന ലോറി റോഡിലേക്ക് വീണ യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. യുവതി സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഭർത്താവും മകനും പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും. സ്വന്തം അമ്മ കണ്മുന്നിൽ അതിദാരുണമായി മരണപ്പെടുന്നത് കണ്ട് നിൽക്കേണ്ടി വന്നു.
മൃതദേഹം ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
.അത്താണി - പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്‌ച വൈകിട്ട് 4 നായിരുന്നു അപകടം.
മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങിവരുമ്പോൾ വഴിയോരത്തെ ചരലിൽ കയറി തെന്നി സ്കൂട്ടർ നിയന്ത്രണം വിടുകയായിരുന്നു
കുന്നുകര അയിരൂർ പുതുശ്ശേരി പൗലോസിൻ്റെ മകളാണ് മരിച്ച സിജി.
മക്കൾ: അനറ്റ് (പ്ലസ്‌ടു), അലോൺസ്. സംസ്കാരം വെള്ളിയാഴ്‌ച ഉച്ചയോടെ ചെങ്ങമനാട് സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.