തിരുവനന്തപുരം: എലിവേറ്റഡ് ഹൈവേയിൽ കാറിനു പിന്നിൽ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. പാങ്ങപ്പാറ സ്വദേശി മുഹമ്മദ് സാനു (28) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് കാറിനുപിന്നിൽ ഇടിക്കുകയായിരുന്നു. സാനു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.