നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ഇടിച്ചുകയറി, മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് പരിക്ക്



കോട്ടയം   കടുത്തുരുത്തി: കുറുപ്പന്തറയില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറി മൂന്ന് അതിഥി തൊഴിലാളികള്‍ക്കു പരുക്കേറ്റു. കോട്ടയം-കൊച്ചി റൂട്ടില്‍ കുറുപ്പന്തറ വര്‍ഷ ബാറിനു സമീപം ഇന്നലെ വൈകിട്ട് 3.30നായിരുന്നു അപകടം.


കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുമായി വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കരാറുകാരന്‍ ജോലി സ്ഥലത്തേക്ക് ഇവരുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികളെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


അപകടത്തെത്തുടര്‍ന്നു കോട്ടയം എറണാകുളം റൂട്ടില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കടുത്തുരുത്തി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. 

Post a Comment

Previous Post Next Post