തിരൂർ: തിരൂർ താനൂർ റൂട്ടിൽ പൂക്കയിൽ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിന് സമീപം കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.
ഇന്ന് ഉച്ചക്ക് മൂന്നര മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത് അപകടത്തിൽ പരിക്കേറ്റ 60 വയസ്സ് തോന്നിക്കുന്നയാളെ ആംബുലൻസ് പ്രവർത്തകർ തിരൂർ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു